Latest NewsKeralaNews

കോണ്‍ഗ്രസ് മൂന്നാംഘട്ട ഉഭയകക്ഷി ചര്‍ച്ച നാളെ; രണ്ട് സീറ്റില്‍ ഉറച്ച് ജോസ് കെ മാണി

കോട്ടയം: രണ്ട് സീറ്റില്‍ ഉറച്ച് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് മൂന്നാം ഘട്ട ഉഭയകക്ഷിചര്‍ച്ച നാളെ നടക്കാനിരിക്കെയാണ് മാണി നിലപാട് കടുപ്പിച്ചത്. സീറ്റ് സംബന്ധിച്ച് ധാരണയായ ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്ന നിലപാടാണ് മാണി ഗ്രൂപ്പിനുള്ളത്. ജോസഫ് മാണി തര്‍ക്കം രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്ക് പിന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് ജോസ് കെ മാണി വീണ്ടും രംഗത്ത് വന്നത്.

ഇതിനിടെ മാണി വിഭാഗം ജോസഫിനെ അനുനയിപ്പിക്കാനുള്ള മധ്യസ്ഥശ്രമങ്ങള്‍ ഇതിനിടെ തുടരുന്നുണ്ട്. ജോസഫ് വിഭാഗം നിലപാടില്‍ അയവ് വരുത്തുമെന്നാണ് മാണി വിഭാഗം പ്രതീക്ഷിക്കുന്നത്. പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാന്‍ തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും അതിനെ പിന്തുണക്കാന്‍ മാണി വിഭാഗം ഒട്ടും തയ്യാറല്ല. കോട്ടയം സീറ്റില്‍ പി ജെ ജോസഫിനെ മത്സരിപ്പിക്കണമെന്ന് മുതിര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കും താലപര്യമുണ്ട്. ഇവര്‍ക്ക് കൂടിയുള്ള മറുപടിയാണ് ജോസ് കെ മാണി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button