നാഗ്പുര്‍: രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും മൂത്രം ശേഖരിക്കുകയാണെങ്കില്‍ യൂറിയ ഇറക്കുമതി നിര്‍ത്താനാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പുരില്‍ നടന്ന മേയര്‍ ഇന്നവോഷന്‍ പുരസ്‌കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജൈവ മാലിന്യങ്ങളില്‍ നിന്ന് ജൈവ ഇന്ധനങ്ങള്‍ നിര്‍മിക്കുന്നതിനെക്കുറിച്ചാണ് ഉദാഹകരണെ സഹിതം മന്ത്രി വിശദീകരിച്ചത്. മനുഷ്യമൂത്രം പോലും ഇപ്രകാരം ജൈവ ഇന്ധനമാക്കാമെന്നും അതില്‍ നിന്ന് അമോണിയം സള്‍ഫേറ്റും നൈട്രജനും വേര്‍തിരിക്കാമെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി.
നാം ഇപ്പോള്‍ യൂറിയ ഇറക്കുമതി ചെയ്യുകയാണ്. എന്നാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും മൂത്രം ശേഖരിക്കുകയാണെങ്കില്‍ യൂറിയ ഇറക്കുമതി ചെയ്യേണ്ടി വരില്ല. മൂത്രത്തില്‍ നിന്ന് യൂറിയ വേര്‍തിരിക്കാം. കൂടാതെ മനുഷ്യ മുടിയില്‍ നിന്നും അമിനോ ആസിഡ് വേര്‍തിരിച്ച് എടുത്ത് ജൈവ വളമായി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അമിനോ ആസിഡ് ഉപയോഗിക്കുന്നത് കൊണ്ട് തന്റെ ഫാമില്‍ 25 ശതമാനം വിളവര്‍ധനവ് ഉണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു. ആവശ്യത്തിന് മുടി മഹാരാഷ്ട്രയില്‍ ലഭിക്കാത്തതിനാല്‍ ഓരോ മാസവും തിരുപ്പതിയില്‍ നിന്ന് അഞ്ച് ട്രക്ക് മുടി വീതം വാങ്ങി തന്റെ ഫാക്ടറിയില്‍ അമിനോ ആസിഡ് വേര്‍തിരിച്ച് എടുക്കുകയാണെന്നും തന്റെ സ്ഥാപനത്തിന് ദുബായില്‍ നിന്നും 180 കണ്ടയ്‌നര്‍ അമിനോ ആസിഡിന് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Post Your Comments