ന്യുയോര്‍ക്കിലെ കീമോതൊറാപ്പി ചികിത്സ പൂര്‍ത്തിയാക്കി ബോളിവുഡ് താരം സൊണാലി ബിന്ദ്രെ അടുത്തിടെയാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് തനിക്ക് അര്‍ബ്ബുദരോഗമുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞത്. അതും രോഗം ഏതാണ്ട് തീവ്രതയിലെത്തിയ ശേഷം. ഏറെ വിഷമഘട്ടം കഴിഞ്ഞ കീമോതൊറാപ്പി പൂര്‍ത്തിയായതിനാല്‍ ഇനി തുടര്‍ചെക്കപ്പുകള്‍ക്കായി മാത്രം ന്യുയോര്‍ക്കിലെ ആശുപത്രിയിലേക്ക് പോയാല്‍ മതിയാകും. രോഗത്തെ അവര്‍ ഏതാണ്ട്് അതിജീവിച്ചു ആത്മവിശ്വാസത്തോടെ രോഗത്തെ നേരിട്ട നടി അര്‍ബ്ബുദത്തിനെതിരായ പോരാട്ടത്തിലെ ആത്മവിശ്വാസംതുളുമ്പുന്ന മുഖമായി മാറുന്നു. അര്‍ബുദത്തോട് ആറുമാസത്തോളം നീണ്ട ശക്തമായ പോരാട്ടമാണ് അവര്‍ നടത്തിയത്. ജീവിതത്തിലെ വിഷമഘട്ടത്തെ കുറിച്ച് 43കാരിയായ താരം കഴിഞ്ഞദിവസം മാധ്യമങ്ങളോട് മനസ് തുറന്നു.
ഭയത്തിന് ഇനി എന്റെ ജീവിതത്തില്‍ സ്ഥാനമില്ല. ഒരു മുന്‍പരിചയവും ഇല്ലാതിരുന്ന വ്യവസായത്തിലേക്കാണ് ഞാന്‍ ചെറുപ്രായത്തില്‍ എത്തിചേര്‍ന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള മധ്യവര്‍ഗ കുടുംബാംഗമായ എനിക്ക് സിനിമാപ്രവേശം ഒരു വലിയ കാര്യമായിരുന്നു. എന്റെ കുടുംബത്തില്‍ പലരും അതില്‍ ദുഖിതരായിരുന്നു. പക്ഷെ അന്നെനിക്ക് ആ തീരുമാനം എടുക്കാന്‍ മടിയില്ലായിരുന്നു. പിന്നീട് അമ്മയായി മാറിയപ്പോള്‍ കുട്ടികളെ കുറിച്ചുള്ള ഭയാശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോല്‍ രോഗത്തെ അതിജീവിക്കാനുള്ള യുദ്ധത്തില്‍ എനിക്ക് ഭയം വീണ്ടും നഷ്ടപ്പെട്ടു. എനിക്ക് യാത്ര തുടരേണ്ടതുണ്ട്. ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതു തന്നെയല്ലേ വലിയകാര്യം. ലോകത്തോട് എനിക്ക് ഇനിയും പൂര്‍ണമായി നന്ദി പറയാനായിട്ടില്ല. നിര്‍മാതാവും സംവിധായകനുമായ ഭര്‍ത്താവ് ഗോള്‍ഡി ബെഹ്ലും മകന്‍ രണ്‍വീറും പകര്‍ന്നുതന്ന കരുത്താണ് മുന്നോട്ട് നയിച്ചതെന്നും അവര്‍ പറഞ്ഞു.
Post Your Comments