കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് നിരസിച്ചിട്ടില്ലെന്ന് ജെഡിഎസ്. കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിന് അന്ത്യമാണ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഈ കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ജയസാധ്യതയില്ലാത്ത കോട്ടയം സീറ്റിന് പകരമായി മറ്റൊരു സീറ്റ് എന്ന ആവശ്യം ജെഡിഎസില്‍ ഇന്ന് രാവിലെ അഭിപ്രായമുയര്‍ന്നിരുന്നു.
തിരുവനന്തപുരം, എറണാകുളം, വടകര ഇവയില്‍ ഏതെങ്കിലും ഒന്നുവേണമെന്നാണ് നേതാക്കള്‍ പരസ്യമായി ഉന്നയിച്ചിരുന്നത്. എന്നാല്‍ ജെഡിഎസ് കൂടിയ യോഗത്തില്‍ സീറ്റ് എവിടെ ലഭിച്ചാലും സ്വീകരിക്കാമെന്ന ധാരണയില്‍ സംസ്ഥാന നേതൃത്വം എത്തിച്ചേരുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നോടി ചര്‍ച്ചകള്‍ക്കായി പാര്‍ട്ടി നാലംഗ കമ്മീഷനെ നിയോഗിച്ചതായും വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments