Latest NewsIndiaInternational

‘ഭീകരർക്കെതിരെ നിങ്ങൾ നടപടിയെടുത്തില്ലെങ്കിൽ സൈനിക നടപടിക്ക് മടിക്കില്ല’ : പാകിസ്ഥാന് ഇറാന്റെ കർശന മുന്നറിയിപ്പ്

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഫോണിൽ വിളിച്ചാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി മുന്നറിയിപ്പ് നല്‍കിയത്.

തെഹ്റാൻ: പാകിസ്ഥാന് അന്ത്യശാസനവുമായി ഇറാന്‍. പാക് മണ്ണിലെ ഭീകര കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ലെങ്കിൽ സൈനിക നടപടിക്ക് തങ്ങൾ മടിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഫോണിൽ വിളിച്ചാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി മുന്നറിയിപ്പ് നല്‍കിയത്. ഭീകരവാദത്തിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടങ്ങൾക്ക് അദ്ദേഹം പിന്തുണ അറിയിച്ചു. ആണവ ബോംബുകള്‍ വരെയുള്ള പാകിസ്ഥാന്‍ എന്തുകൊണ്ട് ഭീകരര്‍ക്കെതിരെ നീങ്ങുന്നില്ലെന്ന് ഇറാന്റെ സൈനിക യൂണിറ്റായ ഐആര്‍ജിസിയുടെ തലവന്‍ ജനറല്‍ കാസിം സുലൈമാനി ചോദിച്ചു.

പാകിസ്ഥാന്‍ അവരുടെ എല്ലാ അയല്‍രാജ്യങ്ങളുമായി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ബലൂചിസ്ഥാനിലെ ചില ക്രിമിനലുകള്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ചതിന് ശേഷം പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ ഇറാനില്‍ വന്ന് ഭീകരവാദം പരത്തുകയാണ്. ഇതില്‍ ഇറാനോട് ഐ.എസ്.ഐ ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു.

ജയ്ഷ്-അല്‍-സോല്‍മിന് ഐ.എസ്.ഐ പിന്തുണ നല്‍കുന്നതിന് വലിയ വില നല്‍കേണ്ടി വരുമെന്നും അവർ വ്യക്തമാക്കി. പുൽവാമയിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യക്ക് പിന്തുണ അറിയിച്ച് ഇറാൻ രംഗത്തെത്തിയിരുന്നു. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് അടുത്ത ദിവസം തന്നെ ഇറാൻ സന്ദർശിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button