പ്രഭാത ഭക്ഷണത്തിനായി ഒരു നടൻ വിഭവമായാലോ. അങ്ങനെയെങ്കിൽ ഒരുക്കാം നാടൻ ഉണക്കച്ചെമ്മീൻ കപ്പ.ആവശ്യമായ ചേരുവകൾ എന്തെല്ലാമെന്ന് നോക്കാം.
ചേരുവകൾ
കപ്പ – 1 കിലോ
ഉണക്കച്ചെമ്മീൻ – 1 പിടി
ചുവന്നുള്ളി – 10 എണ്ണം
തേങ്ങാപ്പീര -അര കപ്പ്
ഉപ്പ് -ആവശ്യത്തിന്
കടുക് -ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
കുറിവേപ്പില -രണ്ട് തണ്ട്
പച്ചമുളക് -2 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം കപ്പ അല്പം ഉപ്പ് ചേർത്ത് വേവിച്ചെടുക്കണം. ശേഷം ഉണക്കച്ചെമ്മീൻ ചട്ടിയിൽ നന്നായി വറുത്തെടുക്കണം. എണ്ണ ഒഴിക്കണ്ട. തേങ്ങാ പീര, പച്ചമുളകും ഉണക്കചെമ്മീനും മിക്സ് ചെയ്ത് മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക. ഇനി ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കടുക് പൊട്ടിക്കണം. ഇനി ചുവന്നുള്ളിയും വെളുത്തുള്ളിയും വഴറ്റാം. ഇനി കറിവേപ്പില ചേർത്ത് കൊടുക്കാം.നന്നായി വഴറ്റണം .
ഇനി വേവിച്ച് വച്ചിരിക്കുന്ന കപ്പയും ചെറുതായി ഒന്ന് ഉടച്ച് ചേർത്ത് കൊടുക്കാം. അവസാനം തേങ്ങാപ്പീര കൂട്ടും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കണം.
Post Your Comments