Latest NewsInternational

പാകിസ്ഥാന് തിരിച്ചടി; എഫ് 16 വിമാനം ഇന്ത്യക്കെതിരെ ഉപയോഗിച്ചതില്‍ വിശദീകരണം തേടി അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കന്‍ നിര്‍മിത എഫ്.16 വിമാനം ഇന്ത്യക്കെതിരെ ഉപയോഗിച്ചതിന് പാകിസ്ഥാനോട് വിശദീകരണം തേടി അമേരിക്ക. ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്റെ എഫ്. 16 വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെന്ന് ഇന്ത്യ തെളിവുസഹിതം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയുടെ നടപടി.

പാകിസ്ഥാനുമായുള്ള ആയുധകരാര്‍ അനുസരിച്ച് എഫ്.16 വിമാനം ഇന്ത്യക്കെതിരേ ഉപയോഗിച്ചത് കരാര്‍ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് അമേരിക്ക ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ പാകിസ്താനില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും രഹസ്യസ്വഭാവമുള്ളതിനാല്‍ വിദേശ ആയുധവില്പന കരാറിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അമേരിക്കന്‍ പ്രതിരോധ വക്താവ് കോണ്‍ ഫോക്ക്‌നര്‍ പി.ടി.ഐയോട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button