Latest NewsIndia

അഭിനന്ദന്‍ വര്‍ദ്ധമാനെ ഡല്‍ഹിയില്‍ എത്തിച്ചു

ന്യൂഡല്‍ഹി: വിങ് കാമന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഡല്‍ഹിയില്‍ എത്തിച്ചതായി സൂചന. അമൃത്സറില്‍ പ്രാഥമിക വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി അദ്ദേഹത്തെ ഡല്‍ഹിയില്‍ എത്തിയതായാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഡല്‍ഹിയയിലെ സൈനിക ആശുപത്രിയിലുള്ള അഭിനന്ദിനെ കൂടുതല്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും.

അതേസമയം അഭിനന്ദനെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ട കുറച്ചു നടപടി ക്രമങ്ങള്‍കൂടി ബാക്കിയിട്ടുണ്ട്. കസ്റ്റഡിയിലിരുന്ന കാലയളവില്‍ പാകിസ്ഥാന്‍ സൈന്യം എങ്ങനെയാണ് പെരുമാറിയത് എന്ന് ഇന്ത്യക്ക് അറിയാനുണ്ട്. ഇക്കാര്യങ്ങള്‍ അറിയാനുള്ള ഡീപ് ബ്രീഫിംഗ് നടപടികള്‍ ഇന്ന് പൂര്‍ത്തിയാക്കും. മൂന്നു ദിവസത്തെ ആശങ്കകള്‍ക്കൊടുവിലാണ് അഭിനന്ദന്‍ മാതൃരാജ്യത്ത് തിരിച്ചെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button