![Arrest](/wp-content/uploads/2018/12/arrest-2.jpg)
തിരുവനന്തപുരം : യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കഴക്കൂട്ടം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ചിറയിന്‍കീഴ് വച്ചായിരുന്നു സംഭവം . സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തതിനൊച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഉണ്ടായ മർദ്ദനമേറ്റാണ് ഇയാള്‍ മരിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം
ഇന്നലെ വൈകീട്ടോടെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പരിക്കേറ്റ നിലയില്‍ വിഷ്ണുവിനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അത്യാസന്നനിലയില്‍ ആശുപത്രിയിലെത്തിച്ച വിഷ്ണു ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു
Post Your Comments