Latest NewsIndia

പൊതുതിരഞ്ഞെടുപ്പ് ;  തീരുമാനിച്ച തീയതിയില്‍ മാറ്റമുണ്ടാകില്ല – കമ്മീഷണര്‍

ലഖ്നോ: രാജ്യത്തെ പൊതുതിര‍ഞ്ഞെടുപ്പ് തീരുമാനിച്ച ദിവസം തന്നെ നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് തീയതിയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുളളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് തിയതി നീട്ടി വെക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനിടെ ഉത്തരപ്രദേശില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമ്മീഷണര്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ രാജ്യത്തിനകത്തുള്ള സ്വത്തുക്കള്‍ക്ക് പുറമേ വിദേശത്തുള്ള സ്വത്ത് വിവരങ്ങളും പുറത്തുവിടണമെന്നും തിര‍ഞ്ഞെടുപ്പ് സെെറ്റുകളില്‍ കാണിച്ചതില്‍ നിന്ന് ഈ വിവരങ്ങളില്‍ വെെരുദ്ധ്യം കാട്ടിയാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button