ലാഹോര്‍: ഫെബ്രുവരി 27ന് മിഗ് 21 യുദ്ധ വിമാനം പറത്തുന്നതിനിടയില്‍ പാക് പട്ടാളത്തിന്റെ പിടിയിൽ അകപ്പെട്ട വ്യോമസേനയുടെ വിങ് കമാന്‍ഡറായ അഭിനന്ദന്‍ വര്‍ത്തമന്റെ വീഡിയോ പുറത്ത് വിട്ട് പാക് മാധ്യമങ്ങള്‍. പാകിസ്ഥാനിൽ അകപ്പെട്ട ശേഷം ഉണ്ടായ അനുഭവങ്ങള്‍ വിവരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. എന്നാൽ വീഡിയോ ഭീഷണിപ്പെടുത്തി എടുത്തതാണെന്നാണ് സൂചന.
അഭിനന്ദന്റെ വാക്കുകള്‍ ഇങ്ങനെ,
ഞാന്‍ അഭിനന്ദന്‍ വര്‍ത്തമന്‍. ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡറാണ്. എന്റെ ലക്ഷ്യം നേടുന്നതിനായിട്ടാണ് പാകിസ്ഥാനില്‍ ഞാന്‍ എത്തിയത്. എന്നാല്‍ പാകിസ്ഥാന്‍ എയര്‍ഫോഴ്സ് എന്റെ വിമാനം വെടിവെച്ച് ഇട്ടു. ഇതോടെപാരച്യൂട്ട് വഴി പുറത്തേക്ക് കടക്കേണ്ടതായി വന്നു.
താഴെ എത്തിയപ്പോള്‍ നിരവധി ആളുകളും ഉണ്ടായിരുന്നു. എന്റെ കൈവശം പിസ്റ്റോള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആള്‍കൂട്ടം വളരെ വൈകാരികമായിട്ടാണ് പെരുമാറുന്നതെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ അക്രമത്തിന് ഇരയായ എന്നെ പാക് സൈനികരാണ് രക്ഷപ്പെടുത്തിയത്. സൈന്യത്തിലെ ക്യാപ്റ്റന്‍ ഉള്‍പ്പടെ ഉള്ളവര്‍ എന്നെ അവരുടെ യൂണിറ്റിലേക്ക് കൊണ്ട് പോകുകയും ഫസ്റ്റ് എയ്ഡ് നല്‍കുകയും ചെയ്‌തു. പിന്നീട് എന്നെ അവര്‍ കൂടുതല്‍ വൈദ്യപരിശോധനയ്ക്കും മറ്റുമായി ആശുപത്രിയിലേക്ക് കൊണ്ട് പോയി. വളരെ പ്രൊഫഷണലായിട്ടാണ് പാകിസ്ഥാന്‍ സൈന്യം പെരുമാറിയത്. അതില്‍ സമാധാനം ഉണ്ടായിരുന്നു. അവരോടൊപ്പം ചിലവിട്ട സമയം ഞാന്‍ വളരെ അധികം ഇംപ്രസ്ഡ് ആയിരിക്കുന്നു. എന്നാൽ ഇന്ത്യന്‍ മാധ്യമങ്ങള്‍ സത്യത്തെ പരമാവധി വലിച്ച് നീട്ടുകയാണ്. കാര്യങ്ങളില്‍ കുറച്ച് എരിവും പുളിയും ചേര്‍ത്ത് പറയുന്നത് അവരുടെ ശൈലിയാണ്.
Post Your Comments