കൊച്ചി: സ്വാശ്രയ കോളേജ് കേസില്‍ മാനേജുമെന്റുകള്‍ക്ക് അനുകൂലമായി ഹൈക്കോടതിയുടെ ഉത്തരവ്. രണ്ട് മാസത്തിനകം പുതിയ ഫീസ് ഘടന കൊണ്ടു വരണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അതേസമയം പുതിയ ഫീസ് ഘടന വരുന്നതുവരെ നിലവിലുള്ള ഫീസ് ഘടന തുടരാം. 21 മാനേജുമെന്റുകളാണ് ഫീസ് വര്‍ദ്ധഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ ഈ 21 കോളേജുകള്‍ക്ക് 4.68 ലക്ഷം മുതല്‍ 5.30 ലക്ഷം വരെയാണ് ഫീസ്. എന്നാല്‍ ഇപ്പോള്‍ 11 ലക്ഷം രൂപയാണ് ഇപ്പോള്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ ഫീസ് വര്‍ദ്ധനവിന് സാധ്യതയുണ്ട്.
Post Your Comments