നിയന്ത്രണരേഖയില്‍ പാക് വെടിവയ്പ് തുടരുകയാണ്. പൂഞ്ച് മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ആളപായമില്ല. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇതിന് സമാനമാണ് അതിര്‍ത്തി ഗ്രാമങ്ങളിലെ അവസ്ഥ. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി കൃത്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. സൈനിക നേതൃത്വവുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. 24 മണിക്കൂറിനിടെ രണ്ടു തവണ സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ മോദി, സുരക്ഷാ ക്രമീകരണങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി.
ബാലാകോട്ടെ ജയ്‌ഷെ ഭീകരക്യാംപിനു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിനുശേഷം പൊതു പരിപാടികളിലും സമ്മേളനങ്ങളിലും പങ്കെടുത്ത മോദി, ബുധനാഴ്ച പരിപാടികള്‍ വെട്ടിച്ചുരുക്കി. രാവിലെ സൈനിക, സുരക്ഷാ സന്നദ്ധതയുമായി ബന്ധപ്പെട്ട കൂടിയാലോചനകളോടെ ഔദ്യോഗിക ജോലികള്‍ തുടങ്ങി.അതിര്‍ത്തി ലംഘിച്ച പാക്ക് യുദ്ധവിമാനം വെടിവെച്ചിട്ട ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന് ചുറ്റും ഇപ്പോള്‍ വലയം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനിടെ ഇറാന്റെ മുങ്ങിക്കപ്പൽ എല്ലാ സജ്ജീകരണങ്ങളോടെയും തയ്യാറായി ഉണ്ടെന്നു വാർത്തകൾ.
കൂടാതെ ഒരു വിളിപ്പാടകലെ എന്തിനും തയ്യാറായി ഇസ്രായേൽ എന്ന സുഹൃത്തും. അഭിനന്ദൻ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന പാക്കിസ്ഥാന്‍ വാദം സ്ഥിതി സങ്കീര്‍ണമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ നേവി പാക്കിസ്ഥാന്‍ ലക്ഷ്യമിട്ട് അന്തര്‍വാഹിനികളും പടക്കപ്പലുകളും സജീകരിച്ച് നിലയുറപ്പിച്ചിട്ടുണ്ട്. കറാച്ചിയും ഇസ്ലാമാബാദും റാവല്‍ പിണ്ടിയുമെല്ലാം ഇന്ത്യന്‍ സൈന്യത്തിന്റെ വലയത്തിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്തിമ പോരാട്ടത്തിന് ഉന്നത ഉത്തരവിനായാണ് കപ്പല്‍പട കാത്തിരിക്കുന്നത്. അത്യന്തം പ്രഹര ശേഷിയുള്ള മിസൈലുകള്‍ വരെ അനായാസം ഇവിടെ നിന്നും ഇന്ത്യക്ക് തൊടുത്ത് വിടാന്‍ കഴിയും.
ആക്രമകാരികളായ ചെറുയുദ്ധവിമാനങ്ങളും ഈ പടകപ്പലുകളിലുണ്ട്.പാക്ക് പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ അതിശക്തമായി തന്നെ തിരിച്ചടി തുടരാനാണ് ഇന്ത്യന്‍ സൈന്യത്തിന്റെ തീരുമാനം. അടിക്ക് തിരിച്ചടിയെന്ന സന്ദേശം തന്നെയാണ് സൈന്യത്തിന് മോദി കൈമാറുന്നത്. അഭിനന്ദിന്റൈ മോചനം ഉറപ്പാക്കണമെന്നും സേനാ തലവന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധ തടവുകാരനെന്ന പരിഗണനയില്‍ അഭിനന്ദിനെ പാക് സൈന്യം തിരിച്ചു നല്‍കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.സംഘര്‍ഷാവസ്ഥ രൂക്ഷമായ സാഹചര്യത്തില്‍ ഷൂട്ടിങ് ലോകകപ്പില്‍നിന്ന് രണ്ടു ഷൂട്ടര്‍മാരെ വ്യോമസേന തിരിച്ചുവിളിച്ചു.
രവികുമാര്‍, ദീപക് കുമാര്‍ എന്നിവരോട് എത്രയും വേഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥനുമുന്നില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വ്യോമസേനയുടെ കായിക നിയന്ത്രണ ബോര്‍ഡ് സെക്രട്ടറിയാണ് നിര്‍ദ്ദേശിച്ചത്.സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ റെയില്‍വേയും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അതിര്‍ത്തിക്കു സമീപം സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കും സുരക്ഷ ശക്തമാക്കി. ജമ്മു കാഷ്മീരിലൂടെയുള്ള എല്ലാ ട്രെയിനുകളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനിച്ചതായി റെയില്‍വേ സുരക്ഷാസേന ഡിജി അറിയിച്ചു. നേരത്തേ, സുരക്ഷാ ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹി മെട്രോ റെയിലില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.
Post Your Comments