ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ കര-വ്യോമ-നാവിക സേനകള്‍ സംയുക്തമായി വാര്‍ത്താസമ്മേളനം നടത്തുകയാണ്. ഇന്ത്യ-പാക് സംഘര്‍ഷം ആരംഭിച്ചശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു നീക്കം നടക്കുന്നത്. നേരത്തെ അഞ്ചു മണിക്കായിരുന്നു സംയുക്ത വാർത്ത സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നത്.
എന്നാൽ അഞ്ചു മണിക്ക് മുൻപ് തന്നെ അഭിനന്ദൻ വർത്തമാനെ വിട്ടയക്കാമെന്ന് പാകിസ്ഥാൻ ഒഫിഷ്യൽ ആയി അറിയിച്ചതോടെ വാർത്താ സമ്മേളനം ഏഴുമണിയിലേക്ക് മാറ്റുകയായിരുന്നു. എപ്പോൾ അടിയന്തിര സാഹചര്യമുണ്ടായാലും നേരിടാൻ സേന തയ്യാറാണെന്ന് മൂന്നു സേനകളും വ്യക്തമാക്കി. പാകിസ്താന്റെ ഉള്ളിൽ കടന്ന് ഭീകര കേന്ദ്രങ്ങൾ തകർത്തതിന്റെ തെളിവുകൾ പുറത്തു വിടുമെന്ന് സൈന്യം വ്യക്തമാക്കി.
Post Your Comments