വാഷിങ്ടണ്‍: പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന് വര്‍ധമാനെ വിട്ടുകൊടുക്കണമെന്ന് പാക് മുന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ കൊച്ചുമകളും എഴുത്തുകാരിയുമായ ഫാത്തിമ ഭൂേട്ടാ. സമാധാനം, മനുഷ്യത്വം, മാന്യത എന്നിവയുടെ ഭാഗമായി പൈലറ്റിനെ വിട്ടുകൊടുക്കണമെന്ന് താനുള്‍പ്പെടെയുള്ള യുവാക്കള്‍ പാക്കിസ്ഥാനോട് ആവശ്യപ്പെടുകയാണെന്ന് ഒരു രാജ്യാന്തര മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഫാത്തിമ ഭൂട്ടോ വ്യക്തമാക്കി. ജീവിതകാലം മുഴുവന്‍ യുദ്ധത്തിന് വേണ്ടി നാം ചെലവിടുന്നുണ്ട്. പാക് സൈനികര്‍ കൊല്ലപ്പെടുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല.
ഇന്ത്യന്‍ സൈനികരുടെയും മരണം തങ്ങള്‍ ആഗ്രഹിക്കുന്നില്ല. ‘തന്റെ തലമുറയിലെ പാക്കിസ്ഥാനികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരാണ്. ഏറ്റവും ശരിയായതും ആവശ്യമായതുമായ സമാധാനത്തിനു വേണ്ടി ശബ്ദമുയര്‍ത്താന്‍ തങ്ങള്‍ക്ക് ഭയം ഒട്ടുമില്ല. പട്ടാള ഭരണത്തിന്റെയും തീവ്രവാദത്തിന്റെയും അസ്ഥിരതകളുടെയും നീണ്ട ചരിത്രം അനുഭവിച്ച തന്റെ തലമുറയിലെ പാക്കിസ്ഥാനികള്‍ യുദ്ധത്തെ അംഗീകരിക്കുകയോ യുദ്ധാഹ്വാനത്തോട് താത്പര്യം കാണിക്കുകയോ ചെയ്യില്ല, ഫാത്തിമ ഭൂട്ടോ വ്യക്തമാക്കി. അതേസമയം ഇന്ത്യന്‍ പൈലറ്റിനെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ ഊര്ജ്ജിതമാക്കി്.
Post Your Comments