Latest NewsInternational

ഗോസ്റ്റില്‍ അല്ല മാക്‌സില്‍ വിശ്വസിക്കാന്‍ അണികളോട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ചൈന : പാര്‍ട്ടി അംഗങ്ങള്‍ അന്ധവിശ്വാസങ്ങളില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അറിയിച്ചു .പാര്‍ട്ടി മേധാവിത്വത്തിനു നല്ല അടിത്തറ പാകുവാനാണ് നീക്കം. മാര്ക്‌സിനെയും ലെനിനെയും പിന്തുടരാനാണ് പാര്‍ട്ടി അംഗങ്ങളോട് പറയുന്നത്. ഒദ്യോഗികമായി ബുദ്ധിസത്തെയും, ഇസ്ലാമിനെയും അംഗീകരിക്കുന്നുണ്ടെങ്കിലും  പാര്‍ട്ടിഅംഗങ്ങള്‍ നിരീശ്വര വാദികള്‍ ആയിരിക്കണമെന്നും പാര്‍ട്ടി അനുശാസിക്കുന്നു.

ഈയിടെയായി മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ അന്ധവിശ്വാസങ്ങള്‍ക്കു പുറമെ പോകുന്നത് പാര്‍ട്ടിക്കു തലവേദനയാണ്. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളും നേതൃത്വങ്ങളും കൂടുതല്‍ മെച്ചപ്പെടുത്താന്‍ മാര്‍ക്‌സ് ചിന്തകള്‍ തന്നെയാണ് നല്ലതെന്ന് വാര്‍ത്ത അജന്‍സിയിലൂടെ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. സത്യത്തെ വിശ്വസിക്കാതെ പണത്തിനു പുറകേ പോകുന്നത് തടയണമെന്നും പാര്‍ട്ടി ആവശ്യപെടുന്നു.

മാര്‍ക്‌സിസത്തെ എതിര്‍ക്കുന്ന എല്ലാ ചിന്തകളെയും തടയണം. മാര്‍ക്‌സിന്റെ 200 ആം ജന്മവാര്‍ഷികമായിരുന്ന കഴിഞ്ഞ വര്‍ഷം. സംഘര്‍ഷകാലങ്ങളില്‍ ഭാവിപ്രവചനങ്ങളെ ആശ്രയിക്കുന്ന പതിവ് പാര്‍ട്ടി നേതാക്കള്‍ക്കുണ്ട്.1949 വിപ്ലവത്തിന് ശേഷം മാവോ സെ ടുങ് ഇത്തരം ദുരാചാരങ്ങളെ നിരോധിച്ചിരുന്നു. 1970 കളില്‍ വന്ന സാമ്പത്തിക മാറ്റങ്ങളും മറ്റുമാണ് അത്തരം നിയന്ത്രണങ്ങള്‍ക്കു അറുതി വരുത്തിയത്.

അടുത്തിടെ പാര്‍ട്ടി രഹസ്യങ്ങള്‍ ഒരു ജ്യോതിഷിക് പറഞ്ഞു നല്‍കിയതിന് മുതിര്‍ന്ന നേതാവ് ഹാങോ യോങ്കാങ് ജയിലിലാണ്. അനുഭവമില്ലാത്തവരെയും, വ്യക്തികേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്നവരെയും പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നു നേതുവൃത്തങ്ങള്‍ അറിയിച്ചിരുന്നു. പൊതുജന മധ്യത്തിലും പാര്‍ട്ടിക്കുളിലും രണ്ടു മുഖം കാണിക്കുന്നവരെയും പാര്‍ട്ടി എതിര്‍ത്തിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button