കരുവാരക്കുണ്ട്: മണലിയാംപാടം കള്ളമുക്കത്തി മലയില്‍ കാട്ടാനകളെ വെടിവെച്ചുകൊന്നത് കൃഷി നശിപ്പിച്ചതിന്റെ പ്രതികാരമായാണെന്ന് സൂചന.ആനകള്‍ സ്ഥിരമായി ഇവിടെ കൃഷിനാശം വരുത്തിയതാണ് ആനകളെ കൊല്ലാന്‍ കാരണമായത്.
തങ്ങളുടെ രണ്ടായിരത്തിലേറേ വാഴകളാണ് ആനകള്‍ നശിപ്പിച്ചതെന്ന് പ്രതികള്‍ പറഞ്ഞിരുന്നു. അതേസമയം, കൊമ്പന്റെ കൊമ്പ് ഊരിയെടുത്തത് എന്തിനെന്ന് വിശദീകരിക്കാന്‍ പ്രതികള്‍ തയ്യാറായില്ല. ഇത് അവര്‍ കിണറ്റിലിട്ടതായും സൂചനയുണ്ട്. ആന കൊമ്പ് വീണ്ടെടുക്കുന്നതിനായി പരിശോധന തുടരുകയാണ്. കൊളത്തൂര്‍ നാസറിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തില്‍ വാഴക്കൃഷി നടത്തുകയയായിരുന്നു പ്രതികള്‍.
ആനകളെ വെടിവെക്കാന്‍ ഉപയോഗിച്ചിരുന്ന തോക്കും ഇവരില്‍നിന്ന് കണ്ടെത്തിയിടുണ്ട്. ജനുവരി ആദ്യവാരത്താണ് പ്രതികള്‍ കൊമ്പനാനയെ വെടിവെച്ചത്. കൃഷി നടത്തുന്ന തോട്ടത്തിന് സമീപമാണ് കൊമ്പനാനയുടെ ജഡമുള്ളത്. ആനയുടെ ജഡം ജീര്‍ണിച്ച അവസ്ഥയിലാണ്.
ഈ തോട്ടത്തിന് ഇരുനൂറ് മീറ്റര്‍ അകലെ കാട്ടിലാണ് രണ്ടാമത്തെ ആനയുടെ ജഡമുള്ളത്. ഇതിന് ഒരാഴ്ച പഴക്കമുണ്ട്. സൈലന്റ്വാലി ബഫര്‍ സോണില്‍പ്പെട്ട മണലിയാം പാടത്ത് പത്തോളം പേര്‍ വാഴക്കൃഷി നടത്തുന്നുണ്ട്. ഈ ഭാഗങ്ങളില്‍ വാഴക്കൃഷി നശിപ്പിക്കാന്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പതിവാണ്.
Post Your Comments