മലപ്പുറം: ആദിവാസി പെൺകുട്ടികളെ അധ്യാപകര്‍ പീഡിപ്പിച്ചുവെന്ന് പരാതി. നിലമ്പൂരിലെ മോഡല്‍ റസിഡൻഷ്യല്‍ സ്കൂളില്‍ ആദിവാസി വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് ആരോപണം . ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.
നിലമ്പൂരിന് സമീപമുള്ള ആദിവാസി കോളനികളിലെ 504 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണ് ഇന്ദിരാ ഗാന്ധി സ്മാരക മോഡല്‍ റെസിഡൻഷ്യല്‍ സ്കൂള്‍. ഒന്ന് മുതല്‍ 12ആം ക്ലാസുവരെയാണ് ഇവിടെ ചോലനായക്കര്‍, കാട്ടുനായ്ക്കര്‍ വിഭാഗത്തിലുള്ള കുട്ടികളാണുള്ളത്. മുന്‍ പി.ടി.എ. പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകയുമായ എം.ആര്. ചിത്രയോടാണ് സ്കൂളിലെ ഏതാനും കുട്ടികള്‍ പീഡനവിവരം വെളിപ്പെടുത്തിയത്.
പീഡനവിവരം സ്കൂൾ അധികൃതരെ അറിയിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിലാണ് പരാതി മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇതോടെയാണ് അന്വേഷണം മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന് കൈമാറിയത്.പോലീസ് കുട്ടികളുടെ മൊഴി ശേഖരിച്ചുക്കഴിഞ്ഞു.
Post Your Comments