ന്യൂഡല്‍ഹി•ഇന്ത്യയുടെ സൈനിക നടപടിയെ വിമർശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എതിരെ രൂക്ഷ പ്രതികരണവുമായി ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖർ.
സമാജ്വാദി പാർട്ടിയുടെ മുതിർന്ന നേതാവ് വിനോദ് കുമാർ കഴിഞ്ഞ ദിവസം വായു സേനയുടെ ആക്രമണം നുണയാണ് എന്ന് അഭിപ്രായപ്പെട്ടിരുന്നു. നിരന്തരം ഇത്തരം നിലപാടുകൾ എടുക്കുന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിനെയും സമാജ്‌വാദി പാർട്ടിയുടെയും നിലപാടിനെയും തുടർച്ചയായാണ് രാജീവ് കോടിയേരിയുടെ പ്രസ്താവനയെയും ചൂണ്ടി കാണിച്ചിരിക്കുന്നത്.
കപിൽ സിബലിന്റെയും അഖിലേഷ് യാദവിന്റെയും പുറകിലേക്ക് പിൻതല്ലേണ്ടതല്ല മാർക്സിസ്റ്റ് സഖാവ് കോടിയേരിയുടെ ഈ പ്രസ്താവന.
നാണമില്ലാത്ത തരത്തിലുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ അഴിച്ചു വിടുന്നവരാണ് രാജ്യത്തിന്റെ ചെറുത്തു നില്പിനെ കുറ്റകരമായി കാണുന്നത്.
ഇത് സ്വച്ഛ് ഭാരത്തിനുള്ള സമയമാണെന്നും ഇവരെയൊക്കെ തുടച്ചു നീക്കേണ്ട സമയം കഴിഞ്ഞെന്നും അദ്ദേഹം ആദ്യ ട്വീറ്റിൽ കുറിച്ചു.
മുഴുവൻ ഭാരതീയരും ഒരേ മനസ്സോടെ ഇന്ത്യയുടെ തീവ്ര വിരുദ്ധ പോരാട്ടങ്ങൾക്ക് പിന്നിൽ ഉറച്ചു നിൽക്കുന്ന സമയത്തു അതിനു വിരുദ്ധമായ നിലപാടെടുക്കുന്നത് വിഡ്ഢിത്തരം പറയുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയക്കാരോ, സമനില തെറ്റിയവരോ, അല്ലെങ്കിൽ കോടിയേരിയെ പോലുള്ള കമ്മ്യൂണിസ്റ്റുകാരനോ ആകുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Post Your Comments