Latest NewsIndia

ഇന്ത്യന്‍ കോപ്റ്റര്‍ തകര്‍ന്ന് വീണ് മരിച്ചത് ഏഴ് പേര്‍

വ്യോമസേനയുടെ എംഐ-17 ട്രാന്‍സ്പോര്‍ട്ട് ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം ഏഴായതായി റിപ്പോര്‍ട്ട്. ആറ് സൈനികരും ഒരു തദ്ദേശവാസിയുമാണ് അപകടത്തില്‍പ്പെട്ടത്. കിഫയത്ത് ഹുസൈന്‍ ഗനൈ എന്നയാളാണ് കൊല്ലപ്പെട്ട നാട്ടുകാരനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റ് ആറുപേരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ബുധനാഴ്ച്ച രാവിലെ 10.05ന് ബുദ്ഗാമിലെ ഗാരെന്‍ഡ് കാലാന്‍ ഗ്രാമത്തിനു സമീപമുള്ള തുറസ്സായ സ്ഥലത്താണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നത്. തകര്‍ന്നുവീണ ഉടനെതന്നെ ഹെലികോപ്ടറിന് തീ പിടിക്കുകയായിരുന്നു. സാങ്കേതിക തകരാറ് കാരണമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് സൈന്യം വിശദീകരിച്ചു. തകര്‍ന്നത് മിഗ് വിമാനമാണെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം വ്യോമാതിര്‍ത്തി ലംഘിച്ച പാക് വ്യോമസേനാ വിമാനം ഇന്ത്യ വെടിവച്ചിട്ടു. അമേരിക്കന്‍ നിര്‍മിത എഫ്-പതിനാറ് വിമാനമാണ് നൗഷേരയിലെ നാം താഴ്വരയില്‍ തകര്‍ന്നുവീണത്. പൈലറ്റിനെക്കുറിച്ച് വിവരമില്ല. അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം തുടരുകയാണ്. അവധിയിലുള്ള വ്യോമസേനാംഗങ്ങളെ തിരിച്ചുവിളിച്ചു. ഏതുസാഹചര്യവും നേരിടാന്‍ സജ്ജരാകണമെന്ന് അര്‍ധസൈനികവിഭാഗങ്ങള്‍ക്കും നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button