ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യയുടെ അപ്രതീക്ഷിത പ്രത്യാക്രമണത്തോടെ അതിര്‍ത്തിയില്‍ വലിയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ ഇരു സൈന്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നു. അതേസമയം ജമ്മുകശ്മിരിലെ ബാരമുല്ല ജില്ലയിലെ ഉറിയില്‍ ഇപ്പോള്‍ വെടിവെയ്പ്പ് നടക്കുന്നു. ഇരു സൈന്യങ്ങളും വെടിവെയ്പ്പ് നടത്തുന്നതായാണ് റിപ്പോര്‍ട്ട്.
നേരത്തേ കശ്മീരിലെ നൗഷേര, അഖ്നൂര്‍ മേഖലകളില്‍ പാക് സൈന്യം വെടിയുതിര്‍ത്തു. ഇന്ത്യ അതീവജാഗ്രതയില്‍ തുടരുകയാണ്.അതിര്‍ത്തിയില്‍ വ്യോമപ്രതിരോധ സംവിധാനം എന്തിനും തയാര്‍ ആയി നിലയുറപ്പിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് സുരക്ഷ കണക്കിലെടുത്ത് ജമ്മു കശ്മിരിലെ രജൗറി ജില്ലയിലെ സ്കൂളുകള്‍ സ്കൂളുകള്‍ അടച്ചു. നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
രജൗരിയില്‍ 15 ഇടങ്ങളില്‍ പാക്കിസ്ഥാന് ഷെല്ലാക്രമണം നടത്തിയതായാണ് വിവരം. സംഭവത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് സാരമായി പരിക്കേറ്റു. പരിക്ക് നിസാരമാണെന്നാണ് വിവരം.
Post Your Comments