Latest NewsGulf

എണ്ണവിപണിയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം :സൗദി അരാംകോ മേധാവി

റിയാദ് : എണ്ണവിപണിയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് സൗദി അരാംകോ മേധാവി അമീന്‍ നാസര്‍ പറഞ്ഞു. വ്യാജ പ്രചാരണങ്ങളാണ് നിലവില്‍ എണ്ണ വിപണി നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് സൗദി അരാംകോ സി.ഇ.ഒ അമീന്‍ നാസര്‍. ഇലക്ട്രിക് വാഹനങ്ങള്‍ എണ്ണ വിപണി ഇല്ലാതാക്കുമെന്ന പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ലണ്ടനില്‍ നടന്ന അന്താരാഷ്ട്ര പെട്രോളിയം ഉച്ചകോടിയില്‍ അമീന്‍ നാസര്‍ പറഞ്ഞു.

പ്രതിസന്ധികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഇതര വ്യവസായ മേഖലകളെ അപേക്ഷിച്ച് എണ്ണ വിപണി ഏറെ സുരക്ഷിതമാണ്. കഴിഞ്ഞ മാസം ദാവോസില്‍ ചേര്‍ന്ന വേള്‍ഡ് എക്ണോമിക് ഫോറത്തിലാണ് എണ്ണ വിപണിയെ കുറിച്ചുള്ള ആശങ്കകള്‍ ആവതരിപ്പിച്ചത്. ഇത് പ്രകാരം അടുത്ത അഞ്ചു മുതല്‍ പത്ത് വര്‍ഷത്തിനകം ലോക തലത്തില്‍ നിന്ന് എണ്ണ ഉപഭോഗം ഇല്ലാതാകുമെന്നും പകരം ഇല്ക്ട്രിക് വാഹനങ്ങള്‍ പ്രചാരം നേടുമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ അമീന്‍ നാസര്‍ ഈ വാദങ്ങളെ ഖണ്ഡിക്കുന്നതിങ്ങനെ; ലോക തലത്തില്‍ എണ്ണ ഉപഭോക്താക്കളില്‍ ഇരുപത് ശതമാനം മാത്രമാണ് യാത്രാ വഹനങ്ങള്‍ ഉപയോഗിക്കുന്നത്. ഈ രംഗത്ത് മാത്രമാണ് ഇപ്പോള്‍ പകരം സംവിധാനം കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ എയര്‍ക്രാഫ്റ്റ്, നാവിക രംഗം, ചരക്ക് ഗതാഗതം, പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രി തുടങ്ങിയ മേഖലയില്‍ പകരം സംവിധാനം കണ്ടെത്തിയിട്ടില്ല. മാത്രമല്ല പുതിയ സംവിധാനത്തിന് ആവശ്യമായ ഊര്‍ജ സ്രോതസ്സുകള്‍ അന്താരാഷ്ട്ര തലത്തില്‍ വികാസം പ്രാപിച്ചിട്ടില്ലെന്നതും അദ്ദേഹം ചൂണ്ടികാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button