തിരുവനന്തപുരം: ബിഡിജെഎസിന്റെ ഇപ്പോഴത്തെ നിലപാടില്‍ ബിജെപിയ്ക്ക് ആശങ്ക. രണ്ട് വള്ളത്തില്‍ കാലൂന്നിയുള്ള ബിഡിജെഎസ് നിലപാടാണ് ബിജെപിയെ കുഴപ്പിയ്ക്കുന്നത്. മത്സരത്തിനില്ലെന്ന് തീര്‍ത്ത് പറഞ്ഞ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായി ബുധനാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ച നടത്തും. തുഷാറിനെ മത്സരത്തിനിറക്കി അതിലൂടെ സംസ്ഥാന ഘടകത്തിന്റെ ആശങ്ക ഒഴിവാക്കുകയാണ് മുഖ്യലക്ഷ്യം.
ബിഡിജെഎസിന്റെ സമീപകാല നിലപാടുകള്‍ സംശയത്തോടെയാണ് ബിജെപി കാണുന്നത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി പിണറായി വിജയനും നാല് മന്ത്രിമാരും ചര്‍ച്ച നടത്തിയതോടെ ഈ സംശയവും ആശങ്കയ്ക്ക് അതൃപ്തിക്ക് വഴിമാറി. തുഷാര്‍ മത്സരത്തിന് തയ്യാറായില്ലെങ്കില്‍ ബിഡിജെഎസിന് ഇപ്പോള്‍ ധാരണയായ നാല് സീറ്റില്‍ കൂടുതല്‍ നല്‍കേണ്ടെന്നാണ് ബിജെപിയിലെ അഭിപ്രായം.
Post Your Comments