Latest NewsIndiaInternational

അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പ്; തയാറെടുത്ത് വ്യോമസേന: രാജ്യം അതീവ ജാഗ്രതയിൽ

കശ്മീരിലെ നൗഷേര, അഖ്നൂര്‍ മേഖലകളില്‍ പാക് സൈന്യം വെടിയുതിര്‍ത്തു. ഇന്ത്യ അതീവജാഗ്രതയില്‍ തുടരുകയാണ്..അതിര്‍ത്തിയില്‍ വ്യോമപ്രതിരോധ സംവിധാനം എന്തിനും തയാര്‍ ആയി നിലയുറപ്പിച്ചു. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേരുകയാണ്. ആക്രമിച്ചത് തീവ്രവാദ കേന്ദ്രമല്ലെന്ന് ഉന്നതതല യോഗത്തിനു ശേഷം പാക് വിദേശകാര്യമന്ത്രി മഹമ്മൂദ് ഖുറേഷി വ്യക്തമാക്കി.

ബലാകോട്ട് ആക്രമണത്തെ രാജ്യാന്തര ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ബലാകോട്ട് ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. സ്ഥലവും സമയവും സസൈന്യം തീരുമാനിക്കുമെന്ന് ഇസ്ലാമാബാദ് വ്യക്തമാക്കി. പാക്കിസ്ഥാനു മേലുളള ഇന്ത്യയുടെ ഏകപക്ഷീയമായ ആക്രമണമാണ് ഉണ്ടായതെന്ന് യോഗം വിലയിരുത്തി.

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ളതാണ് ഇന്ത്യന്‍ നീക്കമെന്നു യാതൊരു ലജ്ജയുമില്ലാതെയാണ് പാകിസ്ഥാൻ പ്രതികരിക്കുന്നത്. നേരത്തെ ഉറി ഭീകരാക്രമണത്തിന് ശേഷവും ഇന്ത്യ തിരിച്ചടിച്ചപ്പോൾ തങ്ങൾക്ക് യാതൊന്നും സംഭവിച്ചില്ലെന്ന മട്ടിലാണ് പാകിസ്ഥാൻ പ്രതികരിച്ചത്. സൈന്യത്തോടും ജനങ്ങളോടും എതു വെല്ലുവിളിയും നേരിടാന്‍ തയ്യാറായിരിക്കാനും ഇമ്രാന്‍ ഖാന്‍ നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button