ന്യൂഡല്‍ഹി : ഇന്ത്യ പാകിസ്ഥാന് എതിരെ നടത്തിയ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍; മൂന്ന് അതിര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍;ദേശം നല്‍കി. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജമ്മു കശ്മീര്‍, അരുണാചല്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
മുസാഫറാബാദിന് 24 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് ബാലാകോട്ടില്‍ പുലര്‍ച്ചെ 3.45 നും 3.53 നും ഇടയിലാണ് ആക്രമണം നടത്തിയത്. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നീ പാക് ഭീകരസംഘടനകളുടെ സംയുക്ത പരിശീലന ക്യാംപുകളാണ് ഇവിടെ തകര്‍ത്തത്. മുസാഫറാബാദില്‍ 3.48 മുതല്‍ 3.55 വരെയായിരുന്നു ആക്രമണം. ഇന്ത്യന്‍ വ്യോമസേനയുടെ 12 മിറാഷ് 2000 വിമാനങ്ങളാണ് മുസഫറാബാദ്, ബാലാകോട്ട്, ചകോത് മേഖലകളിലെ ഭീകര ക്യാംപുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ജയ്‌ഷെ മുഹമ്മദിന്റെ ഭീകര ക്യാംപുകള്‍ പൂര്‍ണമായി തകര്‍ത്തു. 1000 കിലോ സ്‌ഫോടക വസ്തുക്കളാണ് ഇന്ത്യ വര്‍ഷിച്ചത്.
Post Your Comments