കൊച്ചി: സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിക്കുന്ന ഫ്ലക്സുകള്‍ക്കെതിരെ ഹൈക്കോടതി. ഈ വിഷയത്തിൽ കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ഓരോ അനധികൃത ഫ്ളക്സിനും അയ്യായിരം രൂപ വീതം പിഴയിടാന്‍ ആവശ്യപ്പെട്ട ഹൈക്കോടതി ആരുടെ മുഖമാണോ ഫ്ലക്സിലുള്ളത് അയാളുടെ കയ്യില്‍ നിന്ന് പണം ഈടാക്കണമെന്നും പറഞ്ഞു.
ഫ്ലക്സില്‍ മുഖം വരുന്നവർക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി സംസ്ഥാന പോലീസ് മേധാവിക്കെതിരെ കടുത്ത വിമര്‍ശനമാണ് നടത്തിയത്. നടപടിയെടുക്കാനാകില്ല എന്നാണ് ഡിജിപി പറയുന്നതെന്ന് നിരീക്ഷിച്ച കോടതി ഡിജിപി യുടെ പവര്‍ എന്താണെന്ന് കോടതി കാട്ടിക്കൊടുക്കാമെന്ന് പറഞ്ഞു.
നവകേരള നിര്‍മാണം ഇതാണോയെന്ന് കോടതി ചോദിച്ചു.കൂടാതെ അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നിയന്ത്രിക്കാന്‍ എല്ലാ ജില്ലകളിലും നോഡല്‍ ഓഫീസറെ നിയമിക്കുന്നതിനെ പറ്റി ആലോചിക്കണമെന്നും ആവശ്യപ്പെട്ടു.
Post Your Comments