Latest NewsKerala

മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര വിവാദത്തില്‍: 13 ഉദ്ഘാടനങ്ങള്‍ക്കായി ആലപ്പുഴയില്‍ ഇടയ്ക്ക് തലസ്ഥാനത്തെത്തി മടക്കം

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര ദുര്‍ചെലവാണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആരോപിച്ചു

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ഹംലികോപ്റ്റര്‍ യാത്ര വിവാദത്തില്‍. ആലപ്പുഴയില്‍ വിവിധ പരിപാടികള്‍ഡ ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍. 13 ഉദ്ഘാടനങ്ങളാണ് ജില്ലയില്‍ മുഖ്യമന്ത്രി ഇന്നലെ മാത്രം നിര്‍വഹിച്ചത്. ഇതിനിടയില്‍ മറ്റൊരു പരിപാടിക്കായി തലസ്ഥാനത്തേയ്ക്കു പോയ മുഖ്യമന്ത്രി തിരിച്ച് വീണ്ടും ആലപ്പുഴയില്‍ എത്തി.

കണിച്ചുകുളങ്ങരയില്‍ രാവിലെ ഒമ്പതിനായിരുന്നു ഉദ്ഘാടനം. എന്നാല്‍ എട്ടരയ്ക്കുതന്നെ മുഖ്യമന്ത്രി അവിടെയെത്തി. തുടര്‍ന്ന് കെ.എസ്.ഡി.പി.യിലെ ചടങ്ങില്‍ പങ്കെടുത്തു.പിന്നീട്, ആലപ്പുഴ നഗരചത്വരത്തില്‍ മത്സ്യത്തൊഴിലാളി വനിതാതൊഴില്‍ദാന പദ്ധതിയുടെ ഉദ്ഘാടനം. തുടര്‍ന്ന്, ഹെലികോപ്റ്ററില്‍ നേരെ തിരുവനന്തപുരത്തേക്ക്. നിയമസഭാ സമുച്ചയത്തില്‍ ദേശീയ സ്റ്റുഡന്റ് പാര്‍ലമെന്റ് ഉദ്ഘാടനത്തിനായിട്ടാണ് തലസ്ഥാനത്തേയ്ക്ക് പോയത്.

പിന്നീടെ പന്ത്രണ്ടരയോടെ ആലപ്പുഴയില്‍ തിരിച്ചെത്തി ഗസ്റ്റ്ഹൗസിലെ ഉച്ചഭക്ഷണത്തിനു ശേഷം കയര്‍ കോര്‍പ്പറേഷനിലെ ഉദ്ഘാടനവും തുടര്‍ന്ന് ഇ.എം.എസ്. സ്റ്റേഡിയത്തില്‍ നഗരറോഡ് പദ്ധതി ഉദ്ഘാടനവും ചെയ്തു. അതുകഴിഞ്ഞ് നേരെ ചെങ്ങന്നൂരില്‍ സ്റ്റേഡിയത്തിന് തറക്കല്ലിട്ടു. അവിടെനിന്നും നൂറനാട്ടെത്തി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് തറക്കല്ലിട്ട് കായംകുളത്തേയ്ക്ക് പോയി. അവിടെ അഞ്ച് ഉദ്ഘാടനങ്ങളാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. തുടര്‍ന്ന് വൈകീട്ട് തലസ്ഥാനത്തേയ്ക്ക് മടങ്ങി.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര ദുര്‍ചെലവാണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. ഈ യാത്രയ്ക്കായി മാത്രം 5 ലക്ഷം രൂപ ഖജനാവില്‍ നിന്നും ചെലവായതായാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button