തിരുവനന്തപുരം: ബാലാക്കോട്ട് ത്രീവ്രവാദ താവളം ഇന്ത്യന്‍ സെെന്യം തരിപ്പണമാക്കിയതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍റെ ഭീകകര സംഘടനമായുളള ഇരിപ്പുവശത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തി മുന്‍ കരസേനാ ഉപമേധാവി ലെഫ്.ജനറല്‍ ശരത് ചന്ദ്. ത്രീവ്രവാദികളെ പാക്കിസ്ഥാന്‍ അവരുടെ സ്വത്തായാണ് കരുതുന്നതെന്നും ഭീകര സംഘടനകള്‍ക്ക് ആയുധം നല്‍കുന്നതും പാക് അവര്‍ക്ക് വേണ്ട സാമ്പത്തിക ലഭ്യത ഒരുക്കുന്നതും പാക്കാണെന്ന് ഒരു വാര്‍ത്ത ചാനലിന്‍റെ ചര്‍ച്ചയില്‍ അദ്ദേഹം വെളിപ്പെടുത്തി.
പാകിസ്ഥാന്‍ തീരെ പ്രതീക്ഷിക്കാത്ത് രീതിയിലായിരുന്നു ഇന്ത്യയുടെ ആക്രമണം. ജമ്മു കശ്മീര്‍ അതിര്‍ത്തി സജീവമായ അതിര്‍ത്തിയാണ്. നുഴഞ്ഞുകയറ്റ ശ്രമം നിരന്ത്രം നടക്കുന്ന സ്ഥലമാണ് കാശ്മീര്‍. സാധാരണ ഇത്തരം തീവ്രവാദ ക്യാംപുകള്‍ ജനവാസ മേഖലയില്‍ വയ്ക്കാനുള്ള സാധ്യതയില്ല. അതിനാല്‍ ഇന്നത്തെ ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കുറവാണെന്നും ലെഫ്.ജനറല്‍ ശരത് ചന്ദ് പറഞ്ഞു.
ബാലാകോട്ട് വ്യോമാക്രമണത്തിന് രാഷ്ട്രീയ നേതൃത്വത്തിന്‍റെ അതിശക്തമായ പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments