ആലപ്പുഴ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വ്യത്യസ്തമായ മാറ്റങ്ങളാണ് കൊണ്ടു വരുന്നത്. ഇതിനായി ക്യൂ.ആര്‍. കോഡുള്ള നോട്ടീസാണ് യൂത്ത് കോണ്‍ഗ്രസിന്റെ പുതുതായി പ്ചരണത്തിനായി പുറത്തിറക്കുന്നത്. നോട്ടീസുമായി പ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും എത്തുന്നുണ്ടോ എന്ന് ഉറപ്പു വരുത്താനാണ് പുതിയ സംവിധാനം. പ്രാദേശികതലത്തിലെ പ്രവര്‍ത്തകരുടെ കാര്യശേഷി വിലയിരുത്താനും ഇതുവഴി കഴിയുമെന്നാണ് വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാരിനെതിരേയും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നേട്ടങ്ങളുമാണ് നോട്ടീസിലെ ഉള്ളടക്കം.
പ്ലേസ്റ്റോറില്‍നിന്ന് ‘കാമ്പയിന്‍ മാനേജ്മെന്റ്’ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പ്രദേശത്തെ പ്രദേശിക പ്രശ്നങ്ങളും വീട്ടുകാരുടെ അഭിപ്രായവും രേഖപ്പെടുത്താം. ഇതിനായി വീട്ടുടമയുടെ മൊബൈല്‍ നമ്പറും പേരും വിലാസവും ആപ്പില്‍ നല്‍കണം. തുടര്‍ന്ന് വീട്ടില്‍ നല്‍കുന്ന നോട്ടീസിലെ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്യുക. ഇതോടെ ഭവനസന്ദര്‍ശനം പൂര്‍ത്തിയായതായി ആപ്പില്‍ തെളിയും. മലയാളം ഉള്‍പ്പെടെ രാജ്യത്തെ എല്ലാ പ്രാദേശിക ഭാഷകളും ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.
പുതിയ സംവിധാനത്തിലൂടെ ഏതൊക്കെ ബൂത്തില്‍ നോട്ടീസ് വിതരണം നടന്നിട്ടുണ്ടെന്നും ഏറ്റവും കൂടുതല്‍ നോട്ടീസ് വിതരണം നടന്നതെന്നും നടക്കാതിരുന്നതെന്നുമെല്ലാം കേന്ദ്ര നേതൃത്വത്തിന് അറിയാന്‍ സാധിക്കും. മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന പ്രവര്‍ത്തകര്‍ക്ക്
അടുത്ത പുനഃസംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമെന്നാണ് നേതാക്കള്‍ ഉറപ്പു നല്‍കിയിരിക്കുന്നത്.
Post Your Comments