Latest NewsInternational

ഖത്തറിന്റെ അധ്യക്ഷതയില്‍ യു.എസ്-താലിബാന്‍ സമാധാന ചര്‍ച്ച് ഇന്ന്

കാബൂള്‍ : ലോകം കാത്തിരുന്ന യു.എസ് താലിബാന്‍ സമാധാന ചര്‍ച്ച ഇന്ന് നടക്കും. ഖത്തറിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ സമാധാനം ലക്ഷ്യമിട്ടു നടത്തുന്ന ഈ ചര്‍ച്ചയ്ക്ക് അന്താരാഷ്ട്രതലത്തില്‍ വളരെ പ്രാധാന്യം അര്‍ഹിയ്ക്കുന്ന ഒന്നാണ്. യുഎസ്-താലിബാന്‍ ചര്‍ച്ചകളുടെ രണ്ടാം ഘട്ടമാണ് ഇന്ന് ഖത്തറില്‍ നടക്കുന്നത്. . കഴിഞ്ഞ മാസം ദോഹയില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയാണിത്.

തങ്ങളുടെ നേതാക്കളുടെ യാത്രാവിലക്കു നീക്കണമെന്ന് താലിബാന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടേക്കുമെന്നു കരുതുന്നു. അതേസമയം, അഫ്ഗാന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു താലിബാന്‍ തയാറാകണമെന്നു യുഎസും സമ്മര്‍ദം ചെലുത്തിയേക്കാം. യുഎസ് മുന്‍കയ്യെടുത്തു നടത്തുന്ന ചര്‍ച്ചയില്‍ നിലവില്‍ അഫ്ഗാന്‍ ഭരണകൂടം കക്ഷിയല്ല.

സമാധാന കരാറുണ്ടാക്കാനായാല്‍ 17 വര്‍ഷമായ അഫ്ഗാന്‍ ആഭ്യന്തര യുദ്ധത്തിന് അവസാനമാകും. ഒരു മാസം നീണ്ട നയതന്ത്ര ശ്രമങ്ങള്‍ക്കൊടുവിലാണു യുഎസ്, താലിബാനെ ചര്‍ച്ചയ്ക്ക് എത്തിച്ചത്.

വെടിനിര്‍ത്തല്‍, വിദേശസേനകളുടെ പിന്‍മാറ്റം, തടവുകാരുടെ കൈമാറ്റം, ഭീകരര്‍ക്ക് അഫ്ഗാന്‍ താവളമാകില്ലെന്ന ഉറപ്പ് എന്നിവയാണ് യുഎസ്- താലിബാന്‍ ചര്‍ച്ചയിലെ മുഖ്യവിഷയങ്ങള്‍. അഫ്ഗാനിലെ അമേരിക്കയുടെ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയമാണു ദോഹ ചര്‍ച്ചകള്‍ക്കു ബലമേകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button