
തിരുവനന്തപുരം: 2018 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം കാത്തിരിക്കുകയാണ് സിനിമ ലോകവും സിനിമാ പ്രേമികളും. 2018 ല്‍ പുറത്തിറങ്ങിയ സിനിമകള്‍ എല്ലാം ഒന്നിനൊന്ന് മികച്ചതാകുമ്പോള്‍ മികച്ച നടനുള്ള പുരസ്‌കാരത്തിനും പിടിമുറുകും. മോഹന്‍ലാല്‍ മുതല്‍ യുവതാരം നിവിന്‍പോളി വരെ മികച്ച നടനുള്ള പട്ടികയിലുള്ളപ്പോള്‍ ജയസൂര്യയ്ക്കായിരിക്കും ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം എന്ന പ്രവചനവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് വിനയന്‍ ഇക്കാര്യം പറഞ്ഞത്.
ഞാന്‍ മേരിക്കുട്ടി, ക്യാപ്ടന്‍ എന്നീ ചിത്രങ്ങളിലെ ജയസൂര്യയുടെ അഭിനയം മികച്ചതായിരുന്നു എന്നും അതുകൊണ്ട് തന്നെ ഈ ചിത്രങ്ങളുടെ പേരിലായിരിക്കും ജയസൂര്യ പുരസ്‌കാരത്തിന് അര്‍ഹനാകുന്നതെന്നും വിനയന്‍ പറഞ്ഞു. ഒപ്പം തന്റെ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തിയ രാജാമണിക്ക് പുതുമുഖനടന്‍ എന്നരീതിയില്‍ പരാമര്‍ശം എങ്കിലും പ്രതീക്ഷിക്കുന്നുവെന്നും വിനയന്‍ അഭിപ്രായപ്പെട്ടു.
വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ക്യാപ്റ്റനിലേയും ഞാന്‍ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.. ഒന്നു രണ്ടു തവണ ഈ അവാര്‍ഡ് കൈവിട്ടു പോയ ജയന് ഈ പ്രാവശ്യം അതു ലഭിച്ചാല്‍ വളരെ സന്തോഷം..അതുപോലെ തന്നെ തന്റെ ആദ്യചിത്രമായ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി മനോഹരമാക്കിയ രാജാമണിക്ക് പുതുമുഖനടനെന്ന നിലയില്‍ ഒരു പരാമര്‍ശമെന്‍കിലും ലഭിക്കുമെന്നും ഞാന്‍പ്രതീക്ഷിക്കുന്നു.
Post Your Comments