NewsInternational

പാക്കിസ്ഥാനും അമേരിക്കയ്ക്കും ഇറാന്റെ ‘മിസൈല്‍’ മുന്നറിയിപ്പ്

 

ഇറാന്റെ പ്രകടനം യുഎസിനും പാക്കിസ്ഥാനുമുള്ള മുന്നറിയിപ്പെന്ന് വിലയിരുത്തല്‍
പാക്കിസ്ഥാന്റെയും അമേരിക്കയുടെയും ഉറക്കം കെടുത്തി ഇറാന്‍ നാവികസേനയുടെ അഭ്യാസപ്രകടനം. മുങ്ങിക്കപ്പലില്‍ നിന്നുള്ള ക്രൂസ് മിസൈല്‍ പരീക്ഷണം ഇറാന്റെ ശത്രുക്കളായി യുഎസിനും പാക്കിസ്ഥാനുമുള്ള മുന്നറിയിപ്പാണെന്നാണ് പ്രതിരോധവിദഗ്ധര്‍ വിലയിരുത്തുന്നത്. മൂന്ന് ദിവസം നീണ്ട നാവികാഭ്യാസത്തില്‍ മുങ്ങിക്കപ്പലുകളും പോര്‍വിമാനങ്ങളും ക്രൂസ് മിസൈലുകളുമെല്ലാം അണിനിരന്നു.

യുഎസ് ഉള്‍പ്പെടെയുള്ള ലോകശക്തികള്‍ക്ക് വലിയ മുന്നറിയിപ്പായിരുന്നു ഇറാന്റെ അഭ്യാസപ്രകടനങ്ങളെന്നാണ് നയതന്ത്രവിദഗ്ധര്‍ വിലയിരുത്തുന്നത്. അണ്വായുധ ശേഷിയുള്ള മുങ്ങിക്കപ്പലില്‍ നിന്നുള്ള ക്രൂസ് മിസൈല്‍ പരീക്ഷണവും വിജയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാന്റെ പുതിയ യുദ്ധക്കപ്പലുകളും പ്രദര്‍ശിപ്പിച്ചിരുന്നു.

ആഴ്ചകള്‍ക്ക് മുന്‍പ് മാത്രം ഇറാന്‍ നീറ്റിലിറക്കിയ മുങ്ങിക്കപ്പലും കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ യുദ്ധക്കപ്പലും പ്രകടനത്തില്‍ ഉണ്ടായിരുന്നു. യുദ്ധക്കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍, പോര്‍വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ തുടങ്ങിയവയ്ക്ക് പുറമെ നൂറോളം ആയുധങ്ങളും ഇറാന്‍ പ്രദര്‍ശിപ്പിച്ചു.

കടലിനടിയില്‍ നിന്ന് ഏതു കാലാവസ്ഥയിലും ക്രൂസ് മിസൈലുകള്‍ തൊടുക്കാവുന്ന ഫതേഹ് എന്ന മുങ്ങിക്കപ്പലായിരുന്നു പ്രകടനത്തിലെ ഹൈലൈറ്റ്. ഇതിനു പുറമെ മറ്റു ചില ആയുധങ്ങളും ശത്രുവിനെതിരെ ഫതേഹിന് പ്രയോഗിക്കാനാകും. ശത്രുക്കളുടെ കണ്ണുവെട്ടിച്ച് ആക്രമണം നടത്താന്‍ കഴിവുള്ളതാണ് ഇറാന്റെ സഹാന്ദ് കപ്പല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button