Latest NewsHealth & Fitness

പ്രമേഹ രോഗികള്‍ക്ക് നടുവേദന വരുമോ? കാരണമറിയാം

പ്രമേഹം ഇപ്പോള്‍ എല്ലാവരിലും കണ്ടുവരുന്ന ഒരു രോഗമായി മാറിയിട്ടുണ്ട്. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. ഇത്തരക്കാര്‍ക്കിടയില്‍ നടുവേദന വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു. എന്നാല്‍ ഇവര്‍ക്ക് എന്തുകൊണ്ടാണ് നടുവേദന ഉണ്ടാകുന്നതെന്ന് തെളിഞ്ഞിട്ടില്ല.

യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നേയാണ് പഠനം നടത്തിയത്. പ്രമേഹ രോഗികളില്‍ നടുവേദന വരാനുള്ള സാധ്യത 35 ശതമാനമെന്നും കഴുത്ത് വേദന വരാനുളള സാധ്യത 24 ശതമാനമെന്നും പഠനം സൂചിപ്പിക്കുന്നു. അമിതവണ്ണം കുറയ്ക്കുക, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക, സ്ഥിരമായുള്ള വ്യായാമം, പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കുക, പുകവലി ഒഴിവാക്കുക ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ പ്രമേഹത്തെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും.

shortlink

Post Your Comments


Back to top button