ദീർഘ നാൾ നീണ്ടു നിൽക്കുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുമായി വോഡഫോണ്‍. ദിവസേന 1.5 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് കോളുകൾ ദിവസവും 100 നാഷണല്‍ എസ്‌എംഎസ് എന്നിവ 365 ദിവസത്തെ കാലാവധിയില്‍ ലഭിക്കുന്ന 1,999 രൂപയുടെ ഓഫറാണ് കമ്പനി അവതരിപ്പിച്ചത്.
ഒരു വര്‍ഷ കാലാവധിയില്‍ ആകെ 547.5 ജിബി 4 ജി ഡാറ്റ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. അതോടപ്പം വോയിസ് കോളിങ്ങിന് യാതൊരുവിധ പരിധിയും ഉണ്ടായിരിക്കില്ല. കേരള സര്‍ക്കിളിലെ ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും നിലവിൽ ഈ പ്ലാൻ ലഭ്യമാവുക.
Post Your Comments