മുംബൈ : വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരനെ തെരുവുനായ്ക്കാള്‍ കടിച്ചു കൊന്നു. നാടിനെ ഞെട്ടിച്ച സംഭവം നടന്നത് മുംബൈയിലാണ്. അഹമ്മദ്നഗറിലെ മംഗള്‍ഗേറ്റ് മേഖലയിലാണ് ഞെട്ടിപ്പിക്കുന്നതും ദാരുണവുമായ സംഭവം നടന്നത്.
വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന ആയുഷ് പ്രജാപതിയെ 5 നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. അഹമ്മദ്നഗര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ (എഎംസി) ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുഞ്ഞിന്റെ ദാരുണ മരണത്തില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബവും നാട്ടുകാരും. നായ്ക്കളുടെ ശല്യത്തിലും പ്രദേശവാസികളും പൊറുതിമുട്ടിരിക്കുകയാണ്.
രാജ്യത്തെമ്പാടും തെരുവനായ്ക്കളുടെ ശല്യം രൂക്ഷമായി തുടരുകയാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നും തെരുവ് നായ്ക്കളുടെ ആക്രമണവും അതുമൂലവുമുള്ള മരണവും ഏറിവരികയാണ്.
Post Your Comments