രാവിലത്തെ തിരക്കില്‍ നമ്മളെ കുഴക്കുന്ന ഒന്നാണ് പ്രഭാതഭക്ഷണം ഒരുക്കല്‍. എന്നും ഒരേ വിഭവങ്ങള്‍ ഇടവേളയില്ലാതെ ആവര്‍ത്തിച്ചാല്‍ കഴിക്കുന്നവര്‍ക്ക് മടുക്കും. എന്നാല്‍ ഇതാ ഈസിയായി ഉണ്ടാക്കാന്‍ കഴിയുന്ന എഗ്ഗ് സാന്‍വിച്ച്. പച്ചക്കറികളും മുട്ടയും വെണ്ണയുമൊക്കെ ചേരുന്നതിനാല്‍ ഇത് പോഷകസമ്പുഷ്ടവുമാണ്.
ചേരുവകള്‍
റൊട്ടി (സ്ലൈസ് ചെയ്തത്) – ഒന്ന് കരിഞ്ഞഭാഗം മാറ്റണം
മുട്ട – രണ്ട്
പച്ചമുളക്- ചെറുതായി അരിഞ്ഞത്
സവാള കൊത്തിയരിഞ്ഞത് – കാല് കപ്പ്
ഇഞ്ചി (കൊത്തിയരിഞ്ഞത്) – 1/2 ടീസ്പൂണ്‍
കുരുമുളക് (തരുതരുപ്പായി പൊടിച്ചത്) – 1/2 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
പാല് – ഒരു ടീസ്പൂണ്‍
വെണ്ണ – ഒരു ടീസ്പൂണ്‍
പാചക എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
മല്ലിയില അരിഞ്ഞത് – ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചൂടായ എണ്ണയില്‍ പച്ചമുളക്, സവാള, ഇഞ്ചി എന്നിവ വഴറ്റുക. ഇതില്‍ മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കിക്കൊണ്ടിരിക്കുന്ന സമയത്ത് പാലും വെണ്ണയും മല്ലിയിലയും ചേര്‍ക്കുക.
മുട്ട അയഞ്ഞ പരുവത്തില്‍ ചിക്കിയെടുത്ത് ഒരുകഷണം റൊട്ടിയില്‍ നിറയ്ക്കുക. മറ്റൊരു കഷണം കൊണ്ട് ഒട്ടിക്കുക. ഇങ്ങനെ ആവശ്യമുള്ളവ തയ്യാറാക്കി എടുക്കുക. റൊട്ടി സ്ലൈസുകളില്‍ ലേശം വെണ്ണ പുരട്ടിയാല്‍ ചേരുവ പൊഴിഞ്ഞ് പോകില്ല.
Post Your Comments