ഷാജഹാന്‍പുര്‍ : പീഡനം എതിർത്ത പെണ്‍കുട്ടിയെ ടെറസില്‍നിന്നും തള്ളിയിട്ടു. ഉത്തര്‍പ്രദേശിലെ ബിജലിപുരയിലാണ് സംഭവം. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീടിന്റെ ടെറസില്‍ രാത്രി ഉറങ്ങാന്‍ കിടന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരിയെയാണ് യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
അയല്‍വാസിയായ യുവാവാണ് പിടിയിലായത്. ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് യുവാവ് ടെറസില്‍നിന്നും പെണ്‍കുട്ടിയെ തള്ളിയിടുകയായിരുന്നു. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം പ്രതിയായ യുവാവ് ഒളിവില്‍പോയി. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
Post Your Comments