KeralaLatest News

വേദനയെടുത്ത് പുളയുമ്പോഴും യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കി മരണത്തിന് കീഴടങ്ങി ; കെ.എസ്.ആർ.ടി.സി ഡ്രൈവറായ സാജു മാത്യു മാതൃകയാകുന്നു

കോട്ടയം : നെഞ്ച് വേദനയെടുത്ത് പുളയുമ്പോഴും യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കി കെ.എസ്.ആർ.ടി.സി ഡ്രൈവർ മരണത്തിന് കീഴടങ്ങി. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ പാലാ വെട്ടിക്കുളം തിടനാട് തട്ടാപ്പറമ്പിൽ സാജു മാത്യു (43) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 :30 എം.സി റോഡിൽ കോടിമത നാലുവരിപ്പാതയിലായിരുന്നു സംഭവം.

ഈരാറ്റുപേട്ടയിൽ നിന്നും തിരുവനന്തപുരത്തിന് പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഡ്രൈവറായിരുന്നു സാജു. ബസ് കോടിമത പാലത്തിൽ എത്തിയപ്പോൾ സാജുവിന് നെഞ്ചിന് വേദന അനുഭവപ്പെട്ടു. തുടർന്ന് ബസിന്റെ നിയന്ത്രണം നഷ്ടമാകുമെന്ന് ഭയന്ന് ബസ് റോഡരികിലേക്ക് നിർത്തി ഹാൻഡ് ബ്രേക്ക് ഇട്ട ശേഷം സാജു സ്റ്റിയറിംഗിലേയ്ക്ക് മറിഞ്ഞു വീഴുകയായിരുന്നു.

തുടർന്ന് കണ്ടക്ടർ അനീഷും, ബസിലുണ്ടായിരുന്ന ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവർ ടി.കെ ലാലും ചേർന്ന് ഇതേ ബസിൽത്തന്നെ സാജുവിനെ ജനറൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ഈസമയം ബസിൽ 25ലധികം യാത്രക്കാരുണ്ടായിരുന്നു. ബസിലുണ്ടായിരുന്ന നഴ്‌സുമാർ സാജുവിനെ വാഹനത്തിൽ കിടത്തി പ്രഥമ ശുശ്രൂഷ നൽകി. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും സാജു മരണത്തിന് കീഴടങ്ങിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button