Latest NewsKerala

ആര്‍എംപിയുടെ അജണ്ട വെറും പിണറായി വിരോധം മാത്രമാണോയെന്ന് ഹരീഷ് പേരടി

ആര്‍എംപിയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ടിപി യുടെ കൊലപാതകത്തെ മാത്രമല്ല എല്ലാ രാഷ്ട്രിയ കൊലപാതകങ്ങളെയും എതിര്‍ക്കാനുള്ള കരുത്ത് ആര്‍എംപി സഖാക്കള്‍ക്ക് ഉണ്ടാവണമെന്ന് നടന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ആര്‍എംപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അജണ്ട വെറും പിണറായി വിരോധം മാത്രമാണോയെന്നും ഹരീഷ് ചോദിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

RMP എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അജണ്ട വെറും പിണറായി വിരോധം മാത്രമാണോ? TP .കേസ് CBI ഏറ്റെടുക്കാത്തതില്‍ പോലും അവര്‍ക്ക് കേന്ദ്ര സര്‍ക്കാറിനോട് വലിയ വിരോധമൊന്നും അവരുടെ പിന്നിടുള്ള പ്രവര്‍ത്തനങ്ങളില്‍ കാണാനില്ലാ… ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തെ കുറിച്ച് RMP യുടെ നിലപാടെന്താണ് ?…നോട്ടു നിരോധനം, കര്‍ഷക ആത്മഹത്യ ,ബീഫ് കൊലപാതകങ്ങള്‍ ഒന്നിലും ഒരു RMP ശബ്ദവും ആരും കേട്ടില്ലാ.. ഇനി RMP പ്രതികരണങ്ങള്‍ മാധ്യമങ്ങള്‍ മൂക്കുന്നതാണെങ്കില്‍ നിങ്ങളുടെ CPM വിരുദ്ധ പ്രതികരണങ്ങള്‍ അവര്‍ ശരിക്കും ആഘോഷിക്കുന്നുണ്ട്… അപ്പോള്‍ എവിടെയോ എന്തോ കുഴപ്പമുണ്ടല്ലേ ?.. പിന്നെ നിങ്ങളൊക്കെ CPM ല്‍ ആയിരുന്നപ്പോഴും കണ്ണൂരില്‍ രാഷ്ട്രിയ കൊലപാതകങ്ങള്‍ ഉണ്ടായിരുന്നു .. കൊലപാതകങ്ങള്‍ എല്ലാ കാലത്തും തെറ്റാണന്ന് പറയാനുള്ള ചങ്കുറ്റം കാണിക്കണം… കണ്ണുരിലെ സഖാക്കള്‍ കൊല്ലപെടുമ്‌ബോള്‍ കണ്ണൂരിലെ BJP നേതൃത്യവും കോണ്‍ഗ്രസ് നേതൃത്യവും തെറ്റാണന്ന് പറയാന്‍ നിങ്ങളുടെ നാവ് നിങ്ങള്‍ പണയപ്പെടുത്തിയോ? പ്രളയകാലത്ത് ലോകത്തിനു മുഴുവന്‍ മാതൃകയായ ഒരു മുഖ്യമന്ത്രിയെ കുറിച്ച് ഒരു നല്ല വാക്കും നിങ്ങളുടെ വകയായി ഉണ്ടായതുമില്ല… TP യുടെ കൊലപാതകത്തെ മാത്രമല്ല എല്ലാ രാഷ്ട്രിയ കൊലപാതകങ്ങളെയും എതിര്‍ക്കാനുള്ള കരുത്ത് RMP സഖാക്കള്‍ക്ക് ഉണ്ടാവട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു കൊണ്ട് ലാല്‍ സലാം…

https://www.facebook.com/photo.php?fbid=446603402546681&set=a.121303461743345&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button