IndiaNews

വിശാഖപട്ടണത്ത് ആംബുലന്‍സില്‍ കടത്തിയ കഞ്ചാവ് പിടിച്ചു

 

വിശാഖപട്ടണം: ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച രണ്ടു ടണ്ണോളം കഞ്ചാവ് പിടിച്ചു. വെള്ളിയാഴ്ച വിശാഖപട്ടണത്താണ് സംഭവം. റവന്യൂ ഇന്റലിജന്‍സ് ഡറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കഞ്ചാവിന് 2,71,95,000 രൂപ വിലയുണ്ടെന്നാണ് കണക്കാക്കുന്നത്. വാഹനത്തിന്റെ ഡ്രൈവറെയും ഡിആര്‍ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഛത്തീസ്ഗഡിലെ റായ്പൂരിലേക്ക് കടത്തുകയായിരുന്നു ഈ കഞ്ചാവെന്നാണ് കരുതുന്നത്. ചെന്നൈ-കൊല്‍ക്കത്ത ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ആംബുലന്‍സ് ഡിആര്‍ഐ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. 361 പാക്കറ്റുകളിലായി 1813 കിലോ കഞ്ചാവാണ് ആംബുലന്‍സില്‍ നിന്ന് കണ്ടെത്തിയത്. അഞ്ച് കിലോ വീതം വരുന്ന പാക്കറ്റുകളായി വാഹനത്തില്‍ അടുക്കിയിരിക്കുകയായിരുന്നു ഇവ.

രണ്ടു ദിവസം മുമ്പ് ഹൈദരാബാദില്‍ 1020 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. രാജേന്ദ്രനഗറില്‍ ഒരു ട്രക്കില്‍ നിന്നാണ് ഇത്രയും കഞ്ചാവ് പിടിച്ചെടുത്തത്. വിശാഖപട്ടണത്തേക്ക് കല്‍ക്കരി പൊടിയുമായി വരികയായിരുന്ന ട്രക്കില്‍ നിന്നാണ് ഈ കഞ്ചാവ് പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button