
തിരുവനന്തപുരം : നവേത്ഥാന സങ്കല്‍പ്പങ്ങളെ യാഥാര്‍ത്ഥ്യമാക്കിയത് രാഷ്‌ട്രീയ ഇച്ഛാശക്തിയാണെന്നും അതിനുദാഹരണമാണ് ഭൂപരിഷ്‌ക്കരണവും സാര്‍വ്വത്രിക വിദ്യാഭ്യാസവും നടപ്പിലാക്കിയ ആദ്യ കേരള മന്ത്രിസഭയെന്നും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്ത് നവോത്ഥാനം, മാനവികത-ചരിത്രം, വര്‍ത്തമാനം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനവികത എന്ന ആശയമാണ് കേരളത്തില്‍ നടപ്പാക്കിയത്. കമ്പോളവല്‍ക്കരണവും വര്‍ഗ്ഗീയതയും നവോത്ഥാന മൂല്യങ്ങളെ ഇല്ലാതാകുന്ന സന്ദര്‍ഭത്തിലാണ് നവ നവോത്ഥാനമെന്ന ആശയപരിസരം രൂപപ്പെടുന്നത്. കേരളത്തില്‍ ഇപ്പോള്‍ നടപ്പിലാക്കി വരുന്ന ആര്‍ദ്രം, ഹരിതകേരളം ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകള്‍ നവ നവോത്ഥാനത്തിന്റെ അടയളങ്ങളാണ്. കേരളീയ സമൂഹത്തെ നൂറ്റാണ്ടുകള്‍ക്കപ്പുറം പുറകോട്ട് വലിക്കാനുളള ശ്രമങ്ങളെ കേരളജനത ഒറ്റക്കെട്ടായാണ് പ്രതിരോധിച്ച നവ നവോത്ഥാനത്തിന്റെ ഘട്ടത്തിലാണ് നാം സഞ്ചരിക്കുന്നത്. മന്ത്രി പറഞ്ഞു.
Post Your Comments