
പട്‌ന: വരുന്ന തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ പ്രതിസന്ധികളൊന്നുമില്ലെന്ന് ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. നിതീഷ് കുമാര്‍ ഇല്ലാതായതോടെ മഹാസഖ്യത്തിന്റെ പ്രസക്തി തന്നെ നഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു.ജാതി അടിസ്ഥാനത്തിലുള്ള വോട്ടു ബാങ്കുകളൊന്നും ആരുടേയും സ്വന്തമല്ലെന്ന് 2014ല്‍ തെളിഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിതീഷ് കുമാറിനുള്ള ജനപിന്തുണയാണ് 2015ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് നേട്ടമായത്. നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം തിരിച്ചെത്തിയതോടെ മഹാസഖ്യത്തിന്റെ സാധ്യതകള്‍ അടഞ്ഞിരിക്കുകയാണ്. ജാതി വോട്ടുബാങ്ക് പറഞ്ഞ് ഇനിയും ലാലു പ്രസാദ് യാദവിന് മുന്നോട്ടുപോകാനാകില്ല. 2009ല്‍ അനുകൂല തരംഗമില്ലാതെ തന്നെ ബിജെപി-ജെഡിയു സഖ്യം 32 സീറ്റില്‍ വിജയിച്ചിട്ടുണ്ട്. ഇത്തവണ മോദി തരംഗവും നിതീഷ് കുമാറിന്റെ പ്രതിഛായയും ചേരുമ്പോള്‍ ബീഹാറില്‍ ബിജെപിക്ക് ആശങ്കകളില്ലെന്നെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
Post Your Comments