തിരുവനന്തപുരം : വനാവകാശത്തിലെ സുപ്രിം കോടതി വിധിയില്‍ ആദിവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി എ.കെ ബാലന്‍. വിധിയെ ഉപയോഗിച്ച് ആദിവാസികളെ വനത്തില്‍ നിന്നും ഇറക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
894 ആദിവാസി കുടുംബങ്ങള്‍ക്കാണ് സുപ്രീം കോടതി വിധി ബാധിക്കുക. ഈ ആദിവാസി കുടുംബങ്ങള്‍ക്ക് ഇതിനായി ബദലായി സൗകര്യമൊരുക്കി നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.
മധുവിന്റെ കൊലപാതകത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പിന്‍മാറിയെന്ന വാര്‍ത്ത തെറ്റാണെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.
Post Your Comments