Latest NewsIndia

കാഷ്മീരി മാധ്യമപ്രവര്‍ത്തകന് നേരെ ആക്രമണം

പൂന: പുല്‍വാമ ഭീകരക്രമണത്തിന് ശേഷം കാഷ്മീരികള്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തിന്റെ നിലവിലെ ഒടുവിലത്തെ ഇരയായി കാഷ്മീരി യുവ മാധ്യമപ്രവര്‍ത്തകനും. മഹാരാഷ്ട്രയിലെ പൂനയിലാണ് കാഷ്മീരില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ ജിബ്രാന്‍ നിസാറിനെ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ക്കെതിരെ കേസെടുത്തു. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി രണ്ടു പേര്‍ ചേര്‍ന്ന് നഗരത്തിലെ ട്രാഫിക് സിഗ്നലില്‍വച്ച് ഇരുപത്തിനാലുകാരനായ മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കുകയായിരുന്നു. ഇദ്ദേഹം പൂനയില്‍ പത്രത്തില്‍ ജോലി ചെയ്യുകയാണ്. ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ പൂനയിലെ താലിക് റോഡിലെ സിഗ്‌നലില്‍ വ്യാഴാഴ്ച രാത്രി 10.45 നാണ് ആക്രമണം ഉണ്ടായതെന്ന് നിസാര്‍ പറയുന്നു. സിഗ്‌നലില്‍ ബൈക്ക് നിര്‍ത്തിയിപ്പോള്‍ പിന്നില്‍ ബൈക്കിലുണ്ടായിരുന്നവര്‍ ഹോണ്‍ മുഴക്കുകയും മുന്നോട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പിന്നീട് ബൈക്കിന്റെ ഹിമാചല്‍പ്രദേശ് രജിസ്‌ട്രേഷന്‍ ശ്രദ്ധിച്ച അക്രമികള്‍ നിസാറിനോട് ഹിമാചലിലേക്ക് പോകാന്‍ ആക്രോശിച്ചു. എന്നാല്‍ താന്‍ കാഷ്മീരില്‍നിന്നാണെന്ന് പറഞ്ഞപ്പോള്‍ ബൈക്കില്‍നിന്ന് ഇറങ്ങിവന്ന് ആക്രമിക്കുകയായിരുന്നു എന്ന് നിസാര്‍ പറയുന്നു.

ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ അക്രമികള്‍ തട്ടിയെടുക്കുകയും ബൈക്ക് അടിച്ചുതകര്‍ക്കുകയും ചെയ്തു. എന്നാല്‍ റോഡിലുണ്ടായ തര്‍ക്കമാണിതെന്നും പുല്‍വാമയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നുമാണ് പോലീസ് ഭാഷ്യം.

shortlink

Post Your Comments


Back to top button