ദോഹ : ഖത്തറിൽ എടിഎം കാർഡ് മോഷ്ടിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു. ഒരു വർഷം തടവും 10,000 റിയാൽ പിഴയുമാണ് വിധിച്ചത്. കൂടാതെ മോഷ്ടിച്ചെടുത്ത എടിഎം കാർഡ് ഉപയോഗിച്ച് പിൻവലിച്ച തുകയത്രയും കാർഡ് ഉടമയ്ക്ക് നൽകണമെന്നും ശിക്ഷാകാലാവധി തീരുന്ന മുറയ്ക്ക് ഇയാളെ നാടുകടത്തണമെന്നും ഉത്തരവിൽ പറയുന്നു.
ഒരേ മുറിയിലെ താമസക്കാരായിരുന്നു പ്രതിയും കാർഡ് ഉടമയും. കാർഡും പിൻ നമ്പറും കൈക്കലാക്കിയായിരുന്നു മോഷണം. എടിഎം കാർഡ് മോഷ്ടിച്ചെടുത്ത ശേഷം 2,850 റിയാൽ ഇയാൾ പിൻവലിച്ചു. മൊബൈലിലേക്ക് മെസേജ് എത്തിയതോടെ ഉടമ പൊലീസിൽ പരാതി നൽകി. ബാങ്കിന്റെ സഹായത്തോടെ എടിഎം മെഷീനിലെ ക്യാമറാ ദൃശ്യം പരിശോധച്ച് ഇയാളെ തിരിച്ചറിയുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
Post Your Comments