പാലക്കാട്: കേരളത്തിൽ ബിജെപിക്ക് അവസരം തന്നാൽ മികച്ച സംസ്ഥാനമാക്കാമെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കേരളത്തിൽ നിന്നും എംപിമാർ ഉണ്ടാകണമെന്നും മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും പാലക്കാട് നടന്ന പൊതു സമ്മേളനത്തിൽ പറഞ്ഞു.
ശബരിമല വിഷയത്തില്‍ കോടതി വിധിയുടെ പേരിൽ സംസ്ഥാന സര്‍ക്കാര്‍ കേരള ജനതയെ വഞ്ചിച്ചു. ശബരിമലയിൽ പൊലീസ് വേഷത്തിൽ ഡിവൈഎഫ്ഐ ഗുണ്ടകളെ വിന്യസിച്ചുവെന്നും ബംഗാളിന്റെയും ത്രിപുരയുടേയും അവസ്ഥയിലേക്കാണ് കേരളത്തെ സിപിഎം എത്തക്കുന്നതെന്നും അമിത് ഷാ വിമർശിച്ചു.
അതേസമയം മഹാസഖ്യത്തിന് രാജ്യത്തെ മുന്നോട്ട് നയിക്കാനാവില്ല.അധികാരത്തിനായി അഴിമതിക്കാരുടെ കൂട്ടുകെട്ടാണ് മഹാ സഖ്യം. കേരളത്തിൽ ഇരുമുന്നണികളും ഭായ്- ഭായ് കൂട്ടുകെട്ടാണെന്നും കേരളത്തിൽ ബിജെപി പ്രവർത്തനം തുടങ്ങിയത് മുതൽ കമ്യൂണിസ്റ്റ് പാർട്ടി അക്രമം അഴിച്ചുവിടുന്നുവെന്നും അമിത് ഷാ ആരോപിച്ചു.
Post Your Comments