Latest NewsKerala

ചുട്ടുപൊള്ളി കേരളം; തിരുവനന്തപുരത്ത് റെക്കോര്‍ഡ് ചൂട്

തിരുവനന്തപുരം: സംസ്ഥാനത്തെ താപനിലയില്‍ വൻ വർദ്ധനവ്. കഴിഞ്ഞ ദിവസങ്ങളിൽ താപനിലയിൽ മൂന്ന് ഡിഗ്രിയോളം വർദ്ധനവാണുണ്ടായത്. അടുത്ത നാലാഴ്ച ഈ നില തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 38.2 ഡിഗ്രി ഫെബ്രുവരി മാസത്തില്‍ തലസ്ഥാനത്ത് രേഖപ്പെടുത്തിയ റെക്കോര്‍ഡ് ചൂടാണിത്. മാര്‍ച്ച്‌, ഏപ്രില്‍, മേയ് മാസങ്ങളിലാണ് സംസ്ഥാനത്ത് സാധാരണയായി ചൂട് അനുഭവപ്പെടുന്നത്. എന്നാൽ ഇത്തവണ ഫെബ്രുവരി പകുതിയോടെ തന്നെ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച്‌ 21 വരെ സൂര്യ രശ്മികള്‍ കേരളത്തില്‍ തീഷ്ണമായി പതിക്കുന്ന കാലയളവാണ്. വരണ്ട അന്തരീക്ഷം, മഴയുടെ കുറവ്, എന്നിവക്ക് പുറമേ വരണ്ട വടക്കുകിഴക്കന്‍ കാറ്റ് കേരളത്തിലേക്ക് എത്തുന്നതും ചൂട് കൂടാന്‍ കാരണമായി. കേരളത്തില്‍ ജനുവരി 1 മുതല്‍ ഇന്നലെവരെ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ചൂട് വർധിക്കാനുള്ള സാഹചര്യം ഏറെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button