ബംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിനെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കര്‍ണാടകത്തില്‍ രണ്ടര മുഖ്യമന്ത്രമാരാണ് ഭരണം നടത്തുന്നതെന്ന് അമിത് ഷാ പരിഹസിച്ചു.കര്‍ണാടകത്തില്‍ ആശങ്കാകരമായ അവസ്ഥയാണ് നിലവിലുള്ളത്. കുമാരസ്വാമി സ്വയം മുഖ്യമന്ത്രിയെന്ന് വിളിക്കുന്നു. സിദ്ദരാമയ്യ ആവട്ടെ സൂപ്പര്‍ മുഖ്യമന്ത്രിയും. ജി. പരമേശ്വര അര മുഖ്യമന്ത്രിയും.
ഈ രണ്ടര മുഖ്യമന്ത്രി സര്‍ക്കാരിന് സംസ്ഥാനത്തെ വികസനത്തിന്റെ പാതയില്‍ എത്തിക്കാനാവില്ല. ദേശീയ തലത്തില്‍ മഹാസഖ്യം എന്താണെന്ന് ഈ സഖ്യ ഭരണം കാട്ടിത്തരുന്നതായും അമിത് ഷാ പറഞ്ഞു. ദേവനാഹള്ളിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം കര്‍ണാടകത്തിലെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിനെ പരിഹസിച്ച് ഇങ്ങനെ പറഞ്ഞത്.
കര്‍ണാടകത്തിലെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം അധികാരത്തിനു വേണ്ടി മാത്രമുള്ളതാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യയെ ലോകത്തിന്റെ ഗുരുസ്ഥാനത്ത് എത്തിക്കണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments