കണ്ണൂര്‍: കേരളത്തില്‍ അക്രമ രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത് കോണ്‍ഗ്രസുകാരാണെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. എതിര്‍ക്കുന്നവരെ ക്വട്ടേഷന്‍ നല്‍കി ഇല്ലാതാക്കുന്ന പരിപാടി തുടങ്ങിയത് കോണ്‍ഗ്രസാണെന്നും ഇപ്പോള്‍ അവര്‍ ശുദ്ധന്മാരായി വന്നിരിക്കുകയാണെന്നും ഇ.പി ജയരാജന്‍ കുറ്റപ്പെടുത്തി. കാസര്‍ഗോഡ് കൊല്ലപ്പെട്ടവരുടെ വീട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചതില്‍ കുറ്റപ്പെടുത്താന്‍ ഒന്നുമില്ല. പക്ഷെ സന്ദര്‍ശനം നല്ലതെന്നോ അല്ലെന്നോ തനിക്ക് തോന്നുന്നില്ലെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു. കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസുകാരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ച റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. റവന്യു മന്ത്രിയുടെ സന്ദര്‍ശനം നല്ല സന്ദേശം നല്‍കാനെന്ന് കരുതാനാകില്ലെന്നായിരുന്നു വിജയരാഘവന്‍ പ്രതികരിച്ചത്. അതേസമയം സര്‍ക്കാര്‍ പ്രതിനിധിയെന്ന നിലയിലാണ് കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചതെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും ഇ ചന്ദ്രശേഖരന്‍ വിശദീകരിച്ചിരുന്നു.
Post Your Comments