പട്‌ന: പത്താം ക്ലാസ് പരീക്ഷയ്ക്ക് കോപ്പിയടി തടയാന്‍ വ്യത്യസ്തമായ ഉത്തരവിറക്കി ബീഹാര്‍ സര്‍ക്കാര്‍. പരീക്ഷാ ഹാളില്‍ വിദ്യാര്‍ഥികള്‍ ഷൂസോ സോക്‌സോ ധരിക്കരുത് എന്നാണ് ഉത്തരവ്. പകരം ചെരുപ്പ് മാത്രമേ ധരിക്കാന്‍ പാടുള്ളൂവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. എന്നാല്‍ കോപ്പിയടി ഒഴിവാക്കാന്‍ സര്‍ക്കാര്‍ കണ്ടുപിടിച്ച വിചിത്രമായ തീരുമാനം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.
കോപ്പിയടി തടയുന്നതിനും കോപ്പിയടിക്കുന്നവരെ പിടികൂടുന്നതിനും ഉത്തരവ് സഹായിക്കുമെന്നാണ് അധ്യാപകരും പറയുന്നത്. ബീഹാറില്‍ 1,418 കേന്ദ്രങ്ങളിലായി 16,60,609 വിദ്യാര്‍ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഫെബ്രുവരി 28നാണ് പരീക്ഷ ആരംഭിക്കുന്നത്. കോപ്പിയടിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഹാളുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്തായാലും പരീക്ഷാനടപടികള്‍ കാര്യക്ഷമമാക്കുന്നതിനും കുട്ടികള്‍ കോപ്പിയടിക്കുന്നത് തടയുന്നതിനും സര്‍ക്കാര്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
Post Your Comments